NationalNewsRECENT POSTS

പരസ്യമായി അപമാനിച്ച യുവതിയെ ബാലാത്സംഗം ചെയ്ത് പ്രതികാരം തീര്‍ക്കാന്‍ ശ്രമം; ഒടുവില്‍ 55കാരന് സംഭവിച്ചത്

ബംഗളൂരു: തന്നെ പരസ്യമായി അപമാനിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത് പ്രതികാരം തീര്‍ക്കാന്‍ മധ്യവയസ്‌കന്റെ ശ്രമം. ഒടുവില്‍ ബംഗളൂരു മകേനഹള്ളി സ്വദേശി രംഗനാഥ എന്ന 55 കാരന്‍ പോലീസ് പിടിയില്‍. ഇയാളുടെ വീടിന് സമീപവാസിയായ 28 കാരിയെയാണ് രംഗനാഥ ആക്രമിച്ചത്. സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയായ യുവതി തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ രംഗനാഥ കളിയാക്കിയതാണ് സംഭവങ്ങളുടെ തുടക്കം. മേലില്‍ ഇതാവര്‍ത്തിച്ചാല്‍ ചെരിപ്പിന് അടിക്കുമെന്ന് യുവതി മുന്നറിയിപ്പ് നല്‍കി. നാട്ടുകാരുടെ മുന്നില്‍വെച്ച് പരസ്യമായിട്ടായിരുന്നു യുവതിയുടെ താക്കീത്.

ഇത് വലിയ അപമാനമായി രംഗനാഥ കണക്കാക്കി. ഇതിന് പ്രതികാരമായി യുവതിയെ ബലാല്‍സംഗം ചെയ്യാനും കൊലപ്പെടുത്താനും ഇയാള്‍ തീരുമാനിക്കുകയായിരുന്നു. യുവതി ബംഗളൂരു-തുമകുരു മെയിന്‍ റോഡിലെ സോംപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കടുത്താണ് ജോലി ചെയ്തിരുന്നതെന്ന് രംഗനാഥ മനസ്സിലാക്കി. ബസ് സ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ നടന്നാണ് പോകാറുണ്ടായിരുന്നത്. യുവതി ജോലിക്ക് പോകുന്നതും വരുന്നതുമായ സമയവും വഴിയുമെല്ലാം രംഗനാഥ മനസ്സിലാക്കി വെച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രംഗനാഥ യുവതിയെ ലക്ഷ്യമിട്ട് കാത്തുനിന്നു. കയ്യില്‍ വടിവാളും രംഗനാഥ കരുതിയിരുന്നു.

യുവതി സ്ഥലത്തെത്തിയ ഉടനെ രംഗനാഥ അവരെ ബലമായി തോളിലെടുത്ത് മരക്കൂട്ടങ്ങളുടെ ഇടയിലേക്ക് കൊണ്ടുപോയി. യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റിയശേഷം തന്നെ അപമാനിച്ചതിന് പ്രതികാരമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. രംഗനാഥ ഉപദ്രവിക്കുന്നത് യുവതി ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ഇതിനിടെ ഓടി രക്ഷപ്പെട്ട യുവതി സഹായത്തിനായി നിലവിളിച്ചു. വഴിയാത്രക്കാരിയായ യുവതി ഇത് കാണുകയും സഹായത്തിന് എത്തുകയുമായിരുന്നു.

വഴിയാത്രക്കാരി യുവതിയെ തന്റെ പിന്നില്‍ ഒളിപ്പിച്ചു. ഇതോടെ രംഗനാഥ വഴിയാത്രക്കാരിയെ ആക്രമിക്കുമെന്നും കല്ലുകൊണ്ട് എറിയുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ സംഭവം അറിഞ്ഞ നാട്ടുകാര്‍ രംഗനാഥയെ പിടികൂടി മര്‍ദിക്കുകയും പോലീസിന് കൈമാറുകയായിരുന്നു. ലൈംഗിക പീഡനം, ബലാത്സംഗ ശ്രമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം രംഗനാഥയ്ക്കെതിരെ കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button