KeralaNews

കണ്ണൂരില്‍ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് 19 രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ഓളം പേര്‍ നിരീക്ഷണത്തില്‍. ഇരട്ടി എസ്.ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയാണ് നിരീക്ഷണത്തിലായത്.

ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറുവാഞ്ചേരി സ്വദേശിയായ രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഇയാള്‍ ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

നിലവില്‍ 40 ഓളം ആളുകളോട് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും നിലവിലില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker