Home-bannerKeralaNewsRECENT POSTS
തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം
തിരുവല്ല: കുമ്പനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജോബി, ബെന്‍, അനൂപ്, അനില്‍ എന്നിവരാണ് മരിച്ചത്. ഞായാറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.
അപകടത്തില്‍പ്പെട്ട കാറിന് തീ പിടിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന ഉപകരണം പൊട്ടിത്തെറിച്ച് അരുണ്‍ എന്ന യുവാവിന് മുഖത്ത് പൊള്ളലേറ്റു. ഇയാളെ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News