തിരുവനന്തപുരം: കോവിഡ്-19 എതിരെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേരാണ്. 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്തെ വയോധികയുടെ ആരോഗ്യനില കുറച്ച് ഗുരുതരമാണ്. കളമശേരിയില്‍ ചികിത്സയിലുള്ള മൂന്നു വയസുകാരന്റെയും മാതാപിതാക്കളുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News