യുപി: വന്ധ്യത മാറാന്‍ ദുര്‍മന്ത്രവാദം നടത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 33കാരി കൊല്ലപ്പെട്ടു. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച് യുവതിയുടെ രഹസ്യഭാഗങ്ങളില്‍ അടക്കം മുദ്ര കുത്തുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി മരണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ദുര്‍മന്ത്രവാദി അടക്കം 5 പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കംഹാറ ഗ്രാമത്തിലെ ശാരദ ദേവി എന്ന യുവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ശാരദയും സര്‍വേശും വിവാഹിതരായെങ്കിലും ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അയാളുടെ സഹോദരനും ദുര്‍മന്ത്രവാദിയുമായ ദര്‍വേശിനെ സമീപിച്ചു. ശാരദയില്‍ ഒരു പ്രേതം കുടിയേറിയിട്ടുണ്ടെന്നും അതിനെ ഒഴിവാക്കാന്‍ യുവതിയെ മര്‍ദ്ദിക്കണമെന്നും ഇയാള്‍ പറഞ്ഞു.
തുടര്‍ന്ന് യുവതിയുടെ വിവിധ ശരീര ഭാഗങ്ങളില്‍ ഇയാള്‍ മുദ്ര കുത്തി. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച രഹസ്യഭാഗങ്ങളില്‍ അടക്കമാണ് ഇയാള്‍ മുദ്രകുത്തിയത്. വേദന കൊണ്ട് പുളഞ്ഞ യുവതി നിലവിളിച്ചതോടെ ഇയാള്‍ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. കരയുന്നത് പ്രേതം ആണെന്നാണ് ഇയാള്‍ പറഞ്ഞത്.
ഫെബ്രുവരി 24നായിരുന്നു സംഭവം. 27നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം, ഞായറാഴ്ച ഇവര്‍ മരണപ്പെടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.