KeralaNews

ആലപ്പുഴയില്‍ സഹതാമസക്കാരന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി; 22കാരി മരിച്ചു

ആലപ്പുഴ: സഹതാമസക്കാരന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി പൊള്ളലേല്‍പ്പിച്ച ബംഗാള്‍ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്‌കു (സംഗീത) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുജിത. ഇന്നലെ രാത്രി ഏഴോടെയാണ് മരണം.

മെയ് നാലാം തീയതി പുലര്‍ച്ചെയാണ് ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കുര്‍ദൂസ് അന്‍സാരി (22) എന്നയാള്‍ സുജിതയുടെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തിയത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.

പൊള്ളലേറ്റ സുജിതയുടെ ഭര്‍ത്താവും മക്കളും ബംഗാളിലാണ്. ബംഗാളിലെ മാള്‍ഡ സലൈഡങ്ക ചില്ലിമാപ്പൂര്‍ സ്വദേശിയായ ബബ്ലു മര്‍ഡിയാണ് സുജിതയുടെ ഭര്‍ത്താവ്. കുര്‍ദൂസ് അന്‍സാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്ടര്‍ക്ക് മൊഴി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാണു കുര്‍ദൂസ് അന്‍സാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടര വര്‍ഷമായി വെട്ടിയാറില്‍ താമസിക്കുന്ന കുര്‍ദൂസ് അന്‍സാരി നിര്‍മാണത്തൊഴിലാളിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button