20കാരിയെ തോക്ക് ചൂണ്ടി കൂട്ടമാനഭംഗത്തിനിരയാക്കി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു
റാംപൂര്‍: പുല്ല് ശേഖരിക്കാന്‍ പോയ 20കാരിയെ തോക്ക്ചൂണ്ടി രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. മാനഭംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തുവെന്നും യുവതിയുടെ പരാതി. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം രാംപൂര്‍ കോട്വാലി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
പ്രധാന പ്രതിയായ അബ്ദുളിനെ പോലീസ് അറസ്റ്റ് ചെയ്തതായും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളുടെ കൂട്ടാളിയായ നവേദ് ഇപ്പോഴും ഒളിവിലാണ്. സെപ്റ്റംബര്‍ 12 നാണ് കുറ്റകൃത്യം നടന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് രാംപൂര്‍ പോലീസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 376 ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), ഐ-ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍, ഐ-ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍, എസ്സി / എസ്ടി (അതിക്രമങ്ങള്‍ തടയല്‍) വകുപ്പുകള്‍ പ്രകാരം അബ്ദുള്‍, നവേദ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിനിടെ യുവതിക്ക് അബ്ദുളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി, മൊബൈല്‍ ഫോണിലൂടെ അവരുടെ സംഭാഷണങ്ങളുടെ റെക്കോര്‍ഡിംഗുകളും ഹാജരാക്കി. വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രതികള്‍ അപ്ലോഡ് ചെയ്ത 25 സെക്കന്‍ഡ് വീഡിയോയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.