ബംഗളൂരു: കുഴൽക്കിണറ്റിൽ വീണ രണ്ട് വയസുകാരനെ 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കർണാടകയിലെ ലച്ചായൻ ഗ്രാമത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് 16 അടി താഴ്‌ചയുള്ള കുഴൽക്കിണറ്റിൽ കുട്ടി വീണത്.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. കരച്ചിൽ കേട്ട നാട്ടുകാരിൽ ഒരാളാണ് വീട്ടുകാരെ വിവരമറിയിച്ചത്. യന്ത്ര സഹായത്തോടെ കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി ഉണ്ടാക്കിയാണ് കുട്ടിയെ പുറത്തെടുത്തത്.
കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഓക്‌സിജനുമായി മെഡിക്കൽ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. അടിയന്തരമായി വേണ്ട മരുന്നുകളും കരുതിയിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയാലുടൻ ഇൻഡിയിലെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസും സൗകര്യവും ഒരുക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News