തറ തുടച്ചുകൊണ്ടിരിക്കെ പതിനാറുകാരി പ്രസവിച്ചു! അന്വേഷണത്തില്‍ പുറത്തായത് കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം
ബംഗളുരു: കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ബംഗളുരുവില്‍ ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ തറ തുടയ്ക്കുന്നതിനിടെ പ്രസവിച്ചു. പിന്നാലെ അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരോടാണ് 2019 ആദ്യം ഒഡീഷയില്‍ വച്ച കൂട്ടബലാത്സംഗത്തിനിരയായ സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
2019 നവംബറിലാണ് പെണ്‍കുട്ടിയുടെ പ്രസവം നടന്നത്. അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന വിവരം ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തറ തുടച്ചുകൊണ്ടിരിക്കെയാണ് പ്രസവം നടന്നത്. വീട്ടില്‍ വച്ച് തന്നെ പ്രസവം നടന്നുവെങ്കിലും പതിനാറുകാരിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്രയും വേഗം എത്തിച്ചു. ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് സംഭവം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ എത്തുകയായിരുന്നു.
പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി നിരക്ഷരയാണ്. 2019 ആദ്യമാണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് പെണ്‍കുട്ടി ബെംഗളുരുവില്‍ എത്തിയത്.
സൗത്ത് ബംഗളുരുവില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വീട്ടുജോലിക്കായി നിന്ന അടുത്ത ബന്ധുവിനൊപ്പമാണ് ജോലിക്കായി പെണ്‍കുട്ടിയും ബംഗളുരുവില്‍ എത്തിയത്. പെണ്‍കുട്ടിയേയും കുഞ്ഞിനേയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സന്നദ്ധസംഘടനയില്‍ സുരക്ഷിതമായി താമസിപ്പിച്ചു. 2020 ജനുവരിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തി ഇരുവരേയും ഒഡീഷയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.