KeralaNewsRECENT POSTS
കൊല്ലത്ത് വിവാഹം കഴിഞ്ഞ 16കാരി കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍
കൊല്ലം: ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പതിനാറുകാരിയായ പെണ്‍കുട്ടി ഒളിച്ചോടി. സംഭവത്തില്‍ ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പോലീസ് കസ്റ്റഡിയില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വിവാഹം ഒരു മാസം മുന്‍പാണ് കോയിവിള സ്വദേശിയായ 30കാരനുമായി നടന്നത്. ഭര്‍ത്താവുമായി പിണങ്ങി ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി. ഇതേതുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെ വിട്ടുകിട്ടണമെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News