മലപ്പുറം: തവനൂരില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന പതിനഞ്ചുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസില്‍ ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തില്‍ ആയിരുന്നു മുഹമ്മദ് ജാസില്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിലേക്ക് അയക്കുന്നതിന് മുമ്പ് മുന്‍കരുതലിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് ഹോമിലെ കൊവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് ജാസിലിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജില്ലയില്‍ ഒരു കൊറോണ മരണം കൂടി ഇന്നുണ്ടായി. കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദ് അലിആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News