NationalNewsPolitics

പഞ്ചാബില്‍ ആം ആദ്മി പണി തുടങ്ങി,മുൻ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡൽഹി: പഞ്ചാബില്‍ ഭരണം തുടങ്ങി ആം ആദ്മി പാര്‍ട്ടി. മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. 122 പേരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. പഞ്ചാബ് പൊലീസ്. അകാലിദള്‍, കോണ്‍ഗ്രസ് നേതാക്കളായ നിലവില്‍ എംഎല്‍എമാര്‍ അല്ലാത്തവരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. എന്നാല്‍ പ്രധാന നേതാക്കളുടെ സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റമില്ല.

പ‌ഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി (AAP) പാർട്ടിയുടെ ഭഗവന്ത് മൻ (Bhagwant Mann) മാർച്ച് പതിനാറാം തീയതി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിന് അരവിന്ദ് കെജ്‍രിവാളുമുണ്ടാകും. മാർച്ച് 13ന് അമൃത്സറിൽ വൻ റോഡ് ഷോയാണ് ആപ്പ് നടത്താൻ പോകുന്നത്. ഈ റോഡ് ഷോയിലും അരവിന്ദ് കെജ്‍രിവാൾ പങ്കെടുക്കും. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തിൽ വെച്ചായിരിക്കുമെന്നുമെന്ന പ്രഖ്യാപനം ഭഗവന്ത് മാൻ കഴിഞ്ഞ ദിവസം തന്നെ നടത്തിയിരുന്നു. 

പഞ്ചാബിൽ ആകെയുള്ള 117 സീറ്റിൽ 92ലും വിജയിച്ചാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ പുതു ചരിത്രമെഴുതിയത്. കോൺഗ്രസ് വെറും 18 സീറ്റിലേക്കും, ബിജെപി രണ്ട് സീറ്റിലേക്കും ചുരുങ്ങി. ശിരോമണി അകാലിദളിന് നേടാനായത് കേവലം മൂന്ന് സീറ്റും. ബിഎസ്പിയും ഒരു സ്വതന്തനുമാണ് ബാക്കിയുള്ള രണ്ട് സീറ്റിൽ വിജയിച്ചത്. 

എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എഎപി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ മൂന്ന് മേഖലകളിലും എഎപി ഭൂരിപക്ഷ സീറ്റുകളും നേടി. ഒപ്പം കോൺഗ്രസിൻ്റെയും ശിരോമണി അകാലി ദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെ എഎപി സ്ഥാനാർത്ഥികൾ തറപ്പറ്റിച്ചു.  ചരൺജിത്ത് സിങ്ങ് ചന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എഎപി സ്ഥാനാർത്ഥികളാണ്.

താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗർ. ശിരോമണി അകാലി ദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലിനും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എഎപിയുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോട്.  കോൺഗ്രസ് വിട്ട് ബിജെപി ക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ 
അമരീന്ദ‌ർ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker