അയോധ്യ വിധി; ഫേസ്ബുക്ക് പോസ്റ്റിട്ട നൂറിലധികം പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ, വിധിയെ പരാമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട നൂറിലധികം പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് വിധിയെ തുടര്‍ന്നുള്ള പരാമര്‍ശത്തിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര്‍ പ്രദേശില്‍ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. നൂറോളം പേരാണ് ഇവിടെ നിന്ന് മാത്രം അറസ്റ്റിലായത്. വിധി പുറത്തുവന്ന ഉടന്‍ 30പേരും ഞായറാഴ്ച നാല്‍പ്പതിലധികം പേര്‍ക്കുമെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ മുഖേന പ്രചരിപ്പിക്കപ്പെട്ട 8275 പോസ്റ്റുകള്‍ക്കെതിരെയാണ് നിരീക്ഷണ വിധേയമായി നടപടി സ്വീകരിച്ചത്.
സിയോനിയില്‍ എട്ടും ഗോളിയോറില്‍ നിന്നു രണ്ടും പേര്‍ അറസ്റ്റിലായി. കോടതി ഉത്തരവിനെ തുടര്‍ന്ന് പടക്കം പൊട്ടിച്ച് ആഘോഷിച്ച ഗോളിയോര്‍ ജയില്‍ വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് രണ്ടുപേരും ഹരിയാനയിലെ നോയിഡ്. ഗ്രേറ്റര്‍ നമോയിഡ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും അറസ്റ്റിലായി. ഐടി നിയമം, ഐപിസി നിയമം എന്നിവ പ്രകാരമാണ് ഉവര്‍ക്കെടിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.