ഭോപ്പാല്‍: പത്ത് വയസുകാരന്‍ ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്‍ഡുകൊണ്ട്. അതേ കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ അത്ഭുതപ്പെട്ടേക്കാം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം. സഹകരണ ബാങ്കില്‍ രാവിലെ 11 മണിയോടെയാണ് പത്തുലക്ഷം രൂപ തട്ടിയെടുത്ത് കുട്ടി പുറത്തേയ്ക്ക് കടന്നത്.
കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചാണ് പത്ത് വയസ്സകാരാന്‍ ബാങ്കിലെത്തിയത്. പുറത്തേയ്ക്ക് ഇറങ്ങി ഓടാനുളള വ്യഗ്രതയുടെ ഇടയില്‍ അലാറം മുഴങ്ങിയതാണ് കുട്ടിയെ പിടികൂടാന്‍ സഹായിച്ചത്. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും ഉണ്ടാക്കാത്തവിധമായിരുന്നു പത്തുവയസ്സുകാരന്റെ മോഷണം.
തീരെ പൊക്കം കുറഞ്ഞ കുട്ടിയായതിനാല്‍ ക്യൂ നില്‍ക്കുകയായിരുന്ന ഉപഭോക്താക്കള്‍ കുട്ടിയെ കണ്ടില്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് കൂട്ടി മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. 20 കാരനായ ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ ഉണ്ടായിരുന്നു. ക്യാഷ്യര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയതും ഇയാള്‍ പുറത്തുനില്‍ക്കുകയായിരുന്നു.