ഷഹ്‌ലയുടേയും നവനീതിന്റെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമനം
തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് റൂമില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ കുടുംബത്തിനും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നവംബര്‍ 20നായിരുന്നു സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന് ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റത്. തനിക്ക് പാമ്പു കടിയേറ്റെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞെങ്കിലും അധ്യാപകര്‍ കാര്യമായി എടുത്തില്ല. വളരെ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ വൈകിയതിനെ തുടര്‍ന്നാണ് ഷഹ്ല മരിച്ചത്. അധ്യാപകരുടെ അനാസ്ഥമൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആരോപണവിധേയരായ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരന്നു.
മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന നവനീത സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബാറ്റ് തലയില്‍ കൊണ്ടാണ് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു.