കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ വിവാഹം നടത്തിയ വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഏലത്തൂര്‍ സ്വദേശി ഷിനോദ് കുമാര്‍ (43) അടക്കം 10 പേരാണ് അറസ്റ്റിലായത്. മകളുടെ വിവാഹമാണ് സര്‍ക്കാര്‍ നിര്‍ദേശം വകവയ്ക്കാതെ നടത്തിയത്.
ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.
കണ്ണൂര്‍ സ്വദേശികളാണ് വരന്റെ ബന്ധുക്കള്‍. നിയന്ത്രണ സമയത്ത് ആളുകള്‍ കൂടിയതിന് 20 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News