31.6 C
Kottayam
Monday, October 28, 2024
test1
test1

കൊല്ലത്ത് പട്ടാപ്പകൽ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ

Must read

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കിളികൊല്ലൂർ സ്വദേശി നവാസ് പിടിയിൽ. കൊല്ലം ചെമ്മാമുക്കിൽ നിന്ന് വിദ്യാർത്ഥിനികൾ ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ താൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിട്ടില്ലെന്നും വിദ്യാർത്ഥിനികൾ തെറ്റിദ്ധരിച്ചതാണെന്നുമാണ് ഇയാളുടെ ഭാഷ്യം.

ഇയാളുടെ ഓട്ടോയിൽ കയറിയ വിദ്യാർഥിനികൾക്ക് അൽപ സമയം കഴിഞ്ഞപ്പോൾ സാധാരണ പോകുന്ന വഴിയല്ല എന്ന് തോന്നുകയും, ഓട്ടോ പോകുന്ന വഴി തെറ്റാണെന്ന് ഡ്രൈവറോട് പറയുകയും ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് നിർത്താൻ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യപ്പെട്ടെങ്കിലും തയ്യറായില്ല. കൂടാതെ ഇയാൾ ഓട്ടോയുടെ സ്പീഡ് കൂടെ കൂടിയതോടെ ഭയന്ന കുട്ടികൾ ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പരിക്കേറ്റ കുട്ടികൾ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവർ നവാസിനെ പിടികൂടിയത്. എന്നാൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ലെന്നും ഇടവഴിയിലൂടെ പോകുമ്പോൾ വിദ്യാർഥിനികൾ പേടിച്ച് ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നുമാണ് ഇയാളുടെ ഭാഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാ വന്ന് കവിള് നുള്ളിനോക്ക്, ഒരുതരി പ്ലാസ്റ്റിക്കില്ല; സൗന്ദര്യവർദ്ധക ചികിത്സ നടത്തിയെന്ന അഭ്യൂഹങ്ങളിൽ ഒടുവിൽ മറുപടി പറഞ്ഞ് നയൻസ്

ചെന്നൈ: മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വലിയ രീതിയിൽ പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന കാലങ്ങളായുള്ള പ്രചരണങ്ങളിൽ ഒടുവിൽ മറുപടി പറഞ്ഞ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. മുഖത്ത് താൻ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും ഓരോ വർഷം കഴിയുന്തോറും...

തൃശ്ശൂർ പൂരം കലങ്ങിയില്ലെങ്കിൽ എന്തിനാണ് പുതിയ എഫ്ഐആറെന്ന് വി മുരളീധരൻ; 'പ്രതിഷേധവുമായി രംഗത്തിറങ്ങും'

പാലക്കാട്: തൃശ്ശൂർ പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രിയോട് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായി വി.മുരളീധരൻ. മറ്റ് മതവികാരങ്ങളുടെ പിന്തുണ നേടാൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ്...

രാഹുലിന്റെ പേരിലെ ഭിന്നത തുടരുന്നു; സുധാകരനെ തള്ളി എം എം ഹസ്സൻ; കത്ത് വിവാദം കത്തുന്നു

പാലക്കാട്: വിവാദ കത്ത് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നതയെന്ന സൂചന നൽകി കൂടുതൽ പ്രതികരണങ്ങൾ. ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ രംഗത്ത്.സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു...

Reliance foundation: സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി

മുംബൈ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത എം. അംബാനി. കുട്ടികള്‍ക്കും...

ഭര്‍ത്താവിന്റെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തകേട്‌; പത്രിക സ്വീകരിക്കരുതെന്ന ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നുമുള്ളള...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2