ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷണവിതരണ സംരംഭകരായ സൊമാറ്റോ മദ്യ വിതരണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്കഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നതാണ് സൂചന.
ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ ഇതിന്റെ ആദ്യഘട്ടമായി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ്.
”ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ശുപാര്‍ശയില്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News