സിനിമാ നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ.
ആലുവ: സിനിമാ നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത യുവാവ് പിടിയിൽ.
തൃശൂര്‍ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടില്‍ വിമല്‍ വിജയ് (31) ആണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചിന് ആലുവ പാലസിനു സമീപത്തെ ദിലീപിന്റെ വീട്ടിലാണ് സംഭവം നടന്നത്. ദിലീപിനെ കാണാനെത്തിയ ഇയാള്‍ ഗേറ്റ് ചാടിക്കടന്ന് വീടിനുള്ളില്‍ കയറുകയായിരുന്നു. ആളുകള്‍ കൂടിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെട്ടു.
അങ്കമാലിയില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് ഇയാള്‍ ആലുവയിലെത്തി തിരികെ പോയത്. ചില സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.