മുംബൈ:ജാതകം ചേരാത്തതിനാല്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാകില്ലെന്ന് യുവാവ്. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തനിക്കെതിരെയുള്ള പീഡനപരാതി തള്ളണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരസിച്ചു. ജാതകപ്പൊരുത്തം വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമാകരുതെന്ന് കോടതി നിരീക്ഷിച്ചു.
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ അവിഷേക് മിത്ര യുവതി ഗര്‍ഭിണിയായതോടെ കൈയൊഴിഞ്ഞു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെടലില്‍ യുവതിയെ വിവാഹം ചെയ്യാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി. എന്നാല്‍ ജാതകപ്രശ്‌നം പറഞ്ഞ് പിന്മാറിയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് തനിക്കെതിരെയുള്ള പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News