Home-bannerKeralaNewsPolitics
ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണം; പ്രമേയവുമായി യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി
കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ ജോസ് കെ മാണി എം.പിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റിയിലാണ് ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്‍സ് പെരിയപുറം പ്രമേയം അവതരിപ്പിച്ചു. സാജന്‍ തൊടുക പിന്താങ്ങി. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.എം. മോനച്ചന്‍, സാജന്‍ തൊടുക, ബിജുകുന്നേ പറമ്പന്‍, രാജേഷ് വാളിപ്ലാക്കല്‍, കുഞ്ഞുമോന്‍ മാടപ്പാട്ട്, അജു പനക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News