News
പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസ പ്രകടനം; പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം
മുംബൈ: പാമ്പിനെ കഴുത്തില്‍ ചുറ്റി പ്രകടനം നടത്തിയ യുവാവിന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുഹമ്മദ് ഷെയ്ഖ് (28) എന്നയാളാണ് മരിച്ചത്.
പാമ്പിനെ കഴുത്തില്‍ച്ചുറ്റി സമീപത്തുള്ള ചന്തയിലൂടെ നടന്ന് മുഹമ്മദ് ഷെയ്ഖ് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെയാണ് കടിയേറ്റത്. താനെ ജില്ലയിലെ സഞ്ജയ് നഗറില്‍ വച്ചാണ് പ്രദര്‍ശനത്തിനിടെ ഇയാള്‍ക്ക് കടിയേറ്റത്. മൂന്ന് തവണ ഇയാളെ പാമ്പ് കടിച്ചു.
സംഭവം നടക്കുമ്പോള്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. പിന്നീട് അസ്വസ്ഥത തോന്നിത്തുടങ്ങിയ യുവാവ് തന്നെയാണ് സുഹൃത്തുക്കളോട് വിവരം പറഞ്ഞത്. പിന്നാലെ യുവാവിന്റെ ബോധം പോയി. ഉടനെ തന്നെ യുവാവിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News