KeralaNews

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; നിരാഹാരസമരം നടത്താനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്താനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം സമരം.

നിരാഹാര സമരം വ്യാഴാഴ്ച ആരംഭിക്കുമെന്നും സാമൂഹിക അകലം പാലിച്ചായിരിക്കും സമരം നടത്തുകയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചു.

വാളയാര്‍ കേസില്‍ സംഭവിച്ചത്, ഈ കേസിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പോലീസും കൂട്ടുനില്‍ക്കുകയാണെന്നും ഷാഫി ആരോപിച്ചു.

അതേസമയം, ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഡിജിപിയെ വിളിച്ച് വിവരം അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button