തൃശൂര്‍: മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ വീടിന് മുന്നില്‍ അടുപ്പ് കൂട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിയുടെ അന്തിക്കാടുള്ള വീടിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
കോണ്‍ഗ്രസിന്റെ അടുക്കള മാത്രം പോലീസ് അടച്ചതിനെതിരെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം തടയാനെത്തിയ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രതിധേഷക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരിന്നു.
സിപിഎമ്മിന്റെയും സിപിഐയുടേയും അടുക്കള പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് ഒത്താശ ചെയ്തെന്നാണ് ആരോപണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News