കോട്ടയം: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിരവധിപേരെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രതിരോധ സംവിധാനങ്ങള്‍ അശാസ്ത്രീയമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങളെ തുടര്‍ന്ന് ജീവിതം വഴിമുട്ടിലായെന്ന് കുറിപ്പെഴുതി വെച്ച് യുവാവ് ആത്മഹത്യ ചെയ്തു.
കോട്ടയം സ്വദേശി ആയ സരിന്‍ മോഹന്‍ ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുന്‍പേ തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് തന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം സര്‍ക്കാര്‍ ആണെന്ന് സരിന്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ അശാസ്ത്രീയമായ ലോക്ക്‌ഡൌണ്‍ സംവിധാനങ്ങള്‍ തന്റെയടക്കമുള്ള സാധാരണക്കാരുടെ ജീവിതം തകര്‍ത്തുവെന്നും ആത്മഹത്യ അല്ലാതെ മറ്റൊരു വഴി മുന്നിലില്ലെന്നും സരിന്‍ കുറിക്കുന്നു.
ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങിക്കൂടാം, ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം, പക്ഷെ ഹോട്ടലില്‍ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ മാത്രം കോവിഡ് വരുമെന്ന് പറയുന്ന സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയമാണെന്ന് സരിന്‍ ആരോപിക്കുന്നു.
‘എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാന്‍’, സരിന്‍ ഫേസ്ബുക്കില്‍ എഴുതി.