Home-bannerKeralaNewsRECENT POSTSTop Stories
തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ അഞ്ചംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സംഭവം. മൃണാള്‍ (23), മഹേഷ് (23) എന്നിവര്‍ക്ക് നേരയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
ജോലി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാക്കളെ അഞ്ചുതെങ് പൊലീസ് സ്റ്റേഷന് സമീപം കേട്ട്പുരയ്ക്കടുത്തുവച്ചായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരിന്നു. പരുക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News