KeralaNews

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃപ്രയാര്‍: വീട്ടമ്മയായ യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്ബില്‍ നിസാമുദ്ദീന്‍ (26) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്ന പ്രതി സഹായ വാഗ്ദാനവുമായെത്തി.

താമസിക്കാന്‍ വീട് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ പ്രതി ലോഡ്ജില്‍ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. വലപ്പാട് എസ്.എച്ച്.ഒ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button