
ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് ലഹരി മരുന്നിന് അടിമയായ യുവാവ് സഹോദരിയെ ആക്രമിച്ച കേസിൽ പിടിയിൽ.മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ചു എങ്കിലും യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.
സംഭവത്തിൽ മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവ്യറി (27) നെ തൃക്കൊടിത്താനം എസ് എച്ച് ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസിൽ പ്രതിയുമാണ്.
ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തു കേസുകൾ നിലവിലുണ്ട് എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ആറുമാസം റിമാൻഡിലായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News