News

മഴ പെയ്ത് കിടക്കുന്ന റോഡിലൂടെ പായുന്ന കാറിന്റെ വിന്‍ഡോകളിലും ചില്ലിലും കയറി കൂകി വിളിച്ച് അഭ്യാസ പ്രകടനം; യുവാക്കളെ തേടി പോലീസ്

മുംബൈ: മഴ പെയ്ത് കിടക്കുന്ന റോഡിലൂടെ പായുന്ന കാറിന്റെ വിന്‍ഡോകളിലും ചില്ലിലും കയറി അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ തേടി പോലീസ്. വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായതോടെയാണ് പോലീസ് യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ളതാണെന്ന് കാര്‍. ഒരു മാരുതി സുസുക്കി എസ്-ക്രോസ് റോഡിലൂടെ വരുന്നത് കാണാം. മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന റോഡിലൂടെ പോകുന്ന കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ഒരു യുവാവിനെ കമിഴ്ന്നു കിടക്കുന്നതായും കാറിന്റെ വിന്‍ഡ് ഷീല്‍ഡുകലില്‍ മറ്റു രണ്ടു പേര്‍ അപകടകരമായി ഇരിക്കുന്നതും കാണാം. കൂകി വിളിച്ചു കൊണ്ടുള്ള യുവാക്കളുടെ ഈ അഭ്യാസം റോഡില്‍ നിന്ന് മറ്റാരോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.

മഹാരാഷ്ട്ര കല്യാണിലെ ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലങ്കഡ് റോഡില്‍ നിന്നാണ് ഈ വീഡിയോ എന്നാണ് റിപ്പോര്‍ട്ട്. ഈ യുവാക്കള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker