CrimeKeralaNewsRECENT POSTS
ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസി തൂങ്ങി മരിച്ച നിലയില്‍
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ഷാജുവിനെ(48) ആണ് ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് ഷാജുവിനെ ഡി അഡിക്ഷന് സെന്ററിലെത്തിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബത്തേരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News