Home-bannerNewsRECENT POSTS
കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു
കൊച്ചി: റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ദേഹത്ത് കൂടെ ലോറികയറിയിറങ്ങി മരിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കൂനമ്മാവ് സ്വദേശി യദുലാലാണ്(23) മരിച്ചത്. കുഴിക്ക് സമീപം വച്ചിരുന്ന ബോര്‍ഡില്‍ തട്ടിയാണ് യുവാവ് വീണ് അപകടമുണ്ടായത്. ആളുകള്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മെയിന്‍ റോഡിനും കാനയ്ക്കും ഇടയിലുള്ള കുഴിയില്‍ വീണ് പല ആളുകള്‍ക്കും പരുക്കേറ്റിരുന്നു. തിരക്കുള്ള പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ കുഴി വാഹനങ്ങള്‍ക്കും നടന്നുപോകുന്നവര്‍ക്കും വന്‍ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News