വയനാട്ടില്‍ വീണ്ടും സദാചാര ഗുണ്ടായിസം; യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്നയാക്കി മര്‍ദ്ദിച്ചു
വയനാട്: വയനാട്ടില്‍ യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബത്തേരി വാകേരി നിരപ്പേല്‍ സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. സ്ത്രീകള്‍ ഉള്‍പ്പടെ പത്ത് പേര്‍ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. യുവാവിന്റെ ഇടത് കൈ ആള്‍ക്കൂട്ടം തല്ലിയൊടിച്ചു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തതായി മീനങ്ങാടി പോലീസ് പറഞ്ഞു.
ക്രൂരമായ മര്‍ദനമാണ് തന്റെ ഭര്‍ത്താവിനെതിരെ ഒരു സംഘം ആളുകള്‍ നടത്തിയതെന്ന് മര്‍ദ്ദനമേറ്റ യുവാവിന്റെ ഭാര്യ പറഞ്ഞു. യുവാവിനെതിരെ നടന്നത് സദാചാര ഗൂണ്ടാ ആക്രമണം തന്നെയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തങ്ങള്‍ക്ക് വര്‍ഷങ്ങളായി അറിയാവുന്ന ഒരു ചെറുപ്പക്കാരനാണ് ഇയാളെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.