EntertainmentKeralaNews

‘നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല, അവർ ഇവളെ തിരിഞ്ഞ് പോലും നോക്കിയില്ല’ രസകരമായ അനുഭവം പറഞ്ഞ് ബേസിൽ

കൊച്ചി:സംവിധായകൻ എന്നതിലുപരി ബേസിൽ ജോസഫ് എന്ന നടനാണ് ഇപ്പോൾ ആരാധകർ കൂടുതൽ. തുടരെ തുടരെ സിനിമകളാണ് താരത്തിനിപ്പോൾ. ബേസിൽ ഭാ​ഗമല്ലാത്ത മലയാള സിനിമകളും കുറവാണ്. സൂക്ഷ്മദർശിനിയാണ് ബേസിലിന്റെ റിലീസിന് ഏറ്റവും പുതിയ സിനിമ. നസ്രിയ നസീമാണ് ചിത്രത്തിൽ നായിക. ഒരു ഡ്രീം കോമ്പോയ്ക്കായി കാത്തിരിക്കുന്നത് പോലെയാണ് ആരാധകർ ഇരുവരും ഒരുമിച്ച് സ്ക്രീനിൽ വരുമ്പോഴുള്ള കെമിസ്ട്രി കാണാൻ കാത്തിരിക്കുന്നത്.

രണ്ടുപേരും ഒരേ വൈബും എനർജിയുമുള്ള താരങ്ങളാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം രണ്ടുപേരുടെയും സോഷ്യൽമീഡിയ കമന്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ടൊവിനോയെപ്പോലെ തന്നെ കളിയാക്കാനും ഒന്നിച്ചിരുന്ന് വൈബ് അടിക്കാനും ബേസിലിന് സ്വാതന്ത്ര്യത്തോടെ ഇടപെടാൻ കഴിയുന്നൊരാൾ‌ കൂടിയായി നസ്രിയ മാറിയിരിക്കുന്നു.

സൂക്ഷ്മ​ദർശിനിയിൽ ഒരുമിച്ച് പ്രവർത്തിച്ചശേഷം ഉണ്ടായ സൗഹൃദമാണത്. സിനിമാ മേഖലയിലെ തങ്ങളുടെ കോമൺ ഫ്രണ്ട്സ് പോലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ സെറ്റും സിനിമയും എങ്ങനെയുണ്ടാകുമെന്ന് കാണാൻ ആ​ഗ്രഹിച്ചിരുന്നവരാണെന്ന് നസ്രിയ തന്നെ അടുത്തിടെ പറഞ്ഞു. ഇപ്പോഴിതാ സൂക്ഷ്മ​ദർശിനി സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ബേസിലും നസ്രിയയും തമ്മിൽ നടന്ന രസകരമായ തർക്കമാണ് വൈറലാകുന്നത്.

നസ്രിയ ഫാൻസൊക്കെ ഇല്ലാതായെന്നും തനിക്കാണ് ആരാധകർ കൂടുതലുമെന്നുമാണ് ബേസിലിന്റെ വാദം. അതിനായി ചില ഉദാഹരണങ്ങളും ബേസിൽ പറഞ്ഞു. നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല. ഞങ്ങൾ കഴിഞ്ഞ ദിവസം ഫുഡ് കഴിച്ചിട്ട് നിൽക്കുമ്പോൾ രണ്ട്, മൂന്ന് കുട്ടികൾ അവരുടെ അച്ഛനമ്മമാർക്കൊപ്പം വന്നു.

എന്റെ അടുത്ത് വന്ന് സംസാരിച്ചു… ഫോട്ടോയെടുത്തു. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. അവർ ഇവളെ (നസ്രിയ) തിരിഞ്ഞ് പോലും നോക്കിയില്ല. നസ്രിയയ്ക്കുള്ളതുപോലെ സ്പാം ഫോളോവേഴ്സല്ല എനിക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. എനിക്കുള്ളതെല്ലാം ഒറിജിനൽസ് ഫോളോവേഴ്സാണ് എന്നാണ് ബേസിൽ പറഞ്ഞത്. ഉടൻ തന്നെ കൃത്യമായ കുറിക്കുകൊള്ളുന്ന മറുപടി നസ്രിയ ബേസിലിന് നൽ‌കി.

നിന്നെ ഏത് കൊച്ചുങ്ങൾക്കറിയാം. അവരെ കണ്ടില്ലേ… അവർ എന്റെ അടുത്താണ് ഫോട്ടോയ്ക്ക് വന്നത്. നിന്നെ തിരിഞ്ഞ് നോക്കിയില്ലെന്നൊക്കെ ബേസിൽ എന്നോട് പറയാറുണ്ട്. പക്ഷെ ബേസിലിനെ പറഞ്ഞ് വിട്ടശേഷം ആ കുട്ടികളും അവരുടെ അച്ഛനമ്മമാരും എനിക്കൊപ്പം നിന്നും ഫോട്ടോയെടുത്തു. സ്പാമാണോ അല്ലയോ എന്നുള്ളതല്ല ഫോളോവേഴ്സുണ്ടോ എന്നതാണ് വിഷയമെന്നും നസ്രിയ പറഞ്ഞു.

ഒരു കാലത്ത് തെന്നിന്ത്യയുടെ രശ്മികയും കീർത്തി സുരേഷും മമിതയും അനശ്വരയുമെല്ലാം നസ്രിയ നസീം ആയിരുന്നു. വിരലിലെണ്ണാവുന്ന സിനിമകളിലൂടെ അത്രത്തോളം ആരാധകരെയാണ് നസ്രിയ സ്വന്തമാക്കിയത്. രാജാറാണിയുടെ റിലീസിന് ശേഷമാണ് നസ്രിയയ്ക്ക് ആരാധകർ വർധിച്ചത്. ഇരുപത്തിയൊമ്പതുകാരിയായ നസ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ നാനി നായകനായ തെലുങ്ക് സിനിമ അണ്ടേ സുന്ദരാനികിയായിരുന്നു.

അതിന് മുമ്പ് മണിയറയിൽ അശോകൻ എന്ന മലയാള സിനിമയാണ് നസ്രിയയുടേതായി റിലീസ് ചെയ്തത്. ഒരു ഇടവേളയ്ക്കുശേഷം വരുന്ന നസ്രിയയുടെ സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് സൂക്ഷ്മ​ദർശിനി വലിയ പ്രതീക്ഷയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker