Home-bannerKeralaNewsRECENT POSTS
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവ് മരിച്ചു
കോട്ടയം: കോട്ടയം നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു പുറത്തേയ്ക്കു ചാടിയ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ലക്ഷ്മണന്‍(31) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30നു നാഗമ്പടത്താണു സംഭവം. പരുക്കേറ്റു കിടന്ന ലക്ഷ്മണിനെ പോലീസാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ പിതാവ് ബാലു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു.
മെഡിക്കല്‍ കോളജില്‍നിന്നു കോട്ടയത്തേക്കു വരികയായിരുന്നു ലക്ഷ്മണന്‍. എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍നിന്നാണു ലക്ഷ്മണ്‍ ചാടിയിറങ്ങിയത്. തന്നെയാരോ പിന്‍തുടരുന്നുണ്ടെന്നും കൊല്ലാന്‍ വരുന്നുണ്ടെന്നും ഫോണില്‍ പറഞ്ഞതായി ബസ് യാത്രക്കാര്‍ അറിയിച്ചു. ലക്ഷ്മണന്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News