കോട്ടയം: കാഞ്ഞിരപ്പള്ളില്‍ പുരയിടത്തിലെ പ്ലാവില്‍ നിന്നു ചക്കപറിക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിക്കത്തോട് പനച്ചേപ്പള്ളി പൈനുംമൂട്ടില്‍ ഡൊമിനിക്കിന്റെ (നൈനാച്ചന്‍) മകന്‍ ജിക്കു (25) ആണ് മരിച്ചത്. പരിക്കേറ്റ ഡൊമിനിക്ക് ചികിത്സയിലാണ്.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ചക്ക പറിക്കുന്നതിനായി പ്ലാവിന് സമീപത്തെ റബര്‍ മരത്തില്‍ അലുമിനിയം ഏണി ചാരിവച്ച് കയറുമ്പോഴാണ് അപകടമുണ്ടായത്. ഏണി ചരിഞ്ഞ് 11 കെവി ലൈനില്‍ വീണതോടെ യുവാവിനും പിതാവിനും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.
ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോട്ടയത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് മരിച്ച യുവാവ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News