NationalNews

ഐസൊലേഷന്‍ ക്യാമ്പില്‍ നൃത്തം ചെയ്ത് യുവാക്കള്‍; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപമുള്ള ഐസൊലേഷന്‍ ക്യാമ്പില്‍ മാസ്‌ക് ധരിച്ച് പാട്ടുപാടി നൃത്തം ചെയ്ത് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍. മാസ്‌ക് ധരിച്ച് നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹരിയാന മനേസാറില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പില്‍ 300 പേരെയാണ് ക്വാറെണ്ടെയിന്‍ ചെയ്തിരിക്കുന്നത്. കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാമ്പിനെ 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദമില്ല.

മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് വീട്ടിലേക്ക് പോകാം. എയര്‍ ഇന്ത്യ വക്താവ് ധന്‍ജയ് കുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ഇതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ മനോഭാവം.’ ‘ഇങ്ങനെയായിരിക്കണം നാം.’ തുടങ്ങി നിരവധി പോസറ്റീവ് കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button