മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിനെ വനിതാസുഹൃത്തിന്റെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ പണ്ടിരിമല തടിലക്കുടിപ്പാറയില്‍ അഖിലിനാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ അഖിലിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് നൂറ്റിമുപ്പത് കവലയ്ക്ക് സമീപമാണ് സംഭവം. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരന്‍ കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് വടിവാളുമായി ആക്രമിച്ചത്. മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാളുകൊണ്ട് കഴുത്തിലും കൈയ്യിലും വെട്ടുകയായിരുന്നു.
നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ബേസില്‍ രക്ഷപ്പെട്ടു. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News