തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടി ലഹരിയുടെ ഉന്മാദത്തില്‍ ഫ്‌ളാറ്റില്‍ നഗ്‌നയായ നിലയില്‍! സംഭവം കണ്ട പോലീസ് ഞെട്ടി; ലഹരിക്കായി ഉപയോഗിച്ചിരുന്ന എക്സ്റ്റസി ഗുളികകള്‍
കൊച്ചി: വീണ്ടും ലഹരിയുടെ പുകയില്‍ അമര്‍ന്ന് മലയാള സിനിമ. ഇതിന് മുമ്പും ലഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന്റെ അറസ്റ്റ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. 2014 ഫെബ്രുവരി 28ന് മരടിലെ ഫ്ളാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും കഞ്ചാവും കണ്ടെത്തിയിരുന്നു. മൂന്നര വര്‍ഷം തടവ് ശിക്ഷയും അനുഭവിച്ചു.
മറ്റൊരു സംഭവം ഷെയ്ന്‍ ടോം ചാക്കോ അറസ്റ്റിലായതാണ്. നാല് യുവതികളെയും നടനെയും കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നു 2015 ജനുവരി 30ന് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി നടി അശ്വതി ബാബുവിനെയും പിടികൂടിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊത്തിയിലെ ഫ്ളാറ്റില്‍ നിന്നുമായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നെന്ന് അവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് 2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടന്‍ മിഥുനും ക്യാമറാമാനായ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയും എക്‌സൈസിന്റെ പിടിയിലായി.
തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികയാണ് ഇവര്‍ ഉപയോഗിച്ചത്. ഇത് നടിക്ക് എത്തിച്ചുകൊടുത്ത കോഴിക്കോട് സ്വദേശിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ് മെയില്‍ എറണാകുളം സ്വദേശികളായ മൂന്ന് പേരെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്സൈസ് അധികൃതര്‍ പിടികൂടിയരുന്നു. 11.5 കോടിയുടെ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയത്. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് കൊടുക്കാറുണ്ടെന്ന് ഇവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞതായാണ് വിവരം. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്.