InternationalNews
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ മരിച്ചു
കേപ് ടൗണ്‍: ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ എന്ന് കരുതപ്പെടുന്നയാള്‍ മരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസില്‍ മരിച്ചത്. 1904 മേയില്‍ ഈസ്റ്റേണ്‍ കേപ് പ്രവിശ്യയിലാണ് അദ്ദേഹത്തിന്റെ ജനനം.
അതേസമയം, തിരിച്ചറിയല്‍ രേഖകകള്‍ ഗിന്നസ് റിക്കാര്‍ഡ് പരിശോധിച്ചിട്ടില്ല. തന്റെ ആയുര്‍ദൈര്‍ഘ്യത്തിന് പ്രത്യേക രഹസ്യമൊന്നുമില്ലെന്ന് ബ്ലൂംസ് 2018ല്‍ ബിബിസിയോട് പറഞ്ഞിരുന്നു. ആദ്യകാലങ്ങളില്‍ ഫാമിലും പിന്നീട് നിര്‍മാണ മേഖലയിലും തൊഴിലാളിയായാണ് പ്രവര്‍ത്തിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News