30.6 C
Kottayam
Wednesday, May 15, 2024

കൊവിഡ് 10 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്

Must read

ജനീവ: കൊവിഡ് മഹാമാരി 10 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നു ലോകബാങ്ക്. എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണു ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയത്.

60 ദശലക്ഷം ജനങ്ങള്‍ ദരിദ്രരാകുമെന്നാണു ലോകബാങ്ക് നേരത്തെ പറഞ്ഞത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 70 മുതല്‍ 100 ദശലക്ഷം വരെ കടുത്ത ദാരിദ്യത്തിലേക്കു നീങ്ങാം. കൊവിഡ് വ്യാപനം നീളുകയോ കുറഞ്ഞു വരുന്ന രാജ്യങ്ങളില്‍ വീണ്ടും വൈറസ് പടരുകയോ ചെയ്താല്‍ ദാരിദ്രാവസ്ഥയിലേക്കു പോകുന്നവരുടെ എണ്ണം ഇനിയും ഉയരാനാണു സാധ്യതയെന്നും മല്‍പാസ് പറഞ്ഞു.

അമേരിക്കയില്‍ മാത്രം 1.7 ലക്ഷം ആളുകളാണു മരണമടഞ്ഞത്. അനേക ലക്ഷം രോഗബാധിതരായി. ആരോഗ്യമേഖലയില്‍ മാത്രമല്ല, സാന്പത്തിക മേഖലയിലും തകര്‍ച്ച നേരിടുകയാണ്. തൊഴില്ലില്ലായ്മ അപേക്ഷ നല്‍കിയവര്‍ തന്നെ ഒരു ദശലക്ഷം കഴിഞ്ഞെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week