സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി 100 പെണ്‍കുട്ടികള്‍ രംഗത്ത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. പെണ്‍കുട്ടികള്‍ അപേക്ഷ ജില്ല കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു.
14കാരിയായ മിത്തല്‍ കേശുഭായ് പാര്‍മറുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടികള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയോടും ഗവര്‍ണറോടും മുഖ്യമന്ത്രിയോടും ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്, നിങ്ങള്‍ക്ക് ഒരു ദിവസംകൊണ്ട് നോട്ട് നിരോധിക്കാം, ലോക്ഡൗണ്‍ പ്രഖ്യാപിക്കാം, എന്തുകൊണ്ട് കുറ്റവാളികളെ പിടിക്കപ്പെടുന്ന ദിവസം തന്നെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്നില്ല -ഇവര്‍ ചോദിക്കുന്നു.സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. നമ്മളെ സ്വയം സംരക്ഷിക്കേണ്ട സാഹചര്യമാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News