ആലുവയിലെ വാടക വീട്ടില്‍ പത്തൊമ്പതുകാരി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കൊച്ചി: ആലുവയിലെ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (19) യെയാണ് മരിച്ചത്. ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ജോയ്സി. ആലുവ പറവൂര്‍ കവലയിലുളള വി.ഐ.പി ലെയിനിലെ വാടക വീട്ടില്‍ ഇന്നലെ രാത്രിയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂടെ താമസിക്കുന്ന പെണ്‍കുട്ടിയാണ് സംഭവം ആദ്യം കണ്ടത്.
തുടര്‍ന്ന് ഇവര്‍ സമീപവാസികളെ അറിയിച്ചു. ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് യുവതി ഇവിടെ താമസത്തിനെത്തിയത്. യുവതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനം താമസത്തിനായി എടുത്തു നല്‍കിയ വീടാണിത്.
എന്നാല്‍ മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തവരൂ എന്ന് പോലീസ് അറിയിച്ചു. യുവതിയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അടക്കമുളളവ പോലീസ് പരിശോധിച്ചു വരുകയാണ്.