CrimeKeralaNewsRECENT POSTS
രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ച ശേഷം വീണ്ടും കിടക്കാന്‍ പോയ പോലീസുകാരി തൂങ്ങി മരിച്ച നിലയില്‍; വിവാഹിതയായത് 6 മാസം മുമ്പ്, സംഭവത്തില്‍ ദുരൂഹത
പത്തനംതിട്ട: പോലീസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പോലീസുകാരി ഹണി രാജാണ് (27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നിന്നു ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം എഴുമണിയോടെയാണ് ഹണി വീട്ടിലെത്തിയത്.
രാവിലെ ഏഴുമണിയോടെ ഉറക്കം ഉണര്‍ന്ന് കാപ്പി കുടിച്ച ശേഷം ക്ഷീണം കാരണം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്‌റൂമിലേക്ക് പോയതാണ്. പിന്നീട് എട്ടരയോടെ മാതാവ് ചെന്ന് നോകുമ്പോള്‍ റൂമിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്.മരണകാരണം അറിവായിട്ടില്ല. ഹണിയുടെ ഭര്‍ത്താവ് കുണ്ടറ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥനാണ്. ആറുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News