കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ ഏഴ് മണിക്കൂറോളം സൂപ്പര്‍മാര്‍ക്കറ്റില്‍ തടഞ്ഞു വയ്ക്കുകയും ജീവനക്കാര്‍ അസഭ്യം പറയുകയും ചെയ്തത് വന്‍ വിവാദമായിരിന്നു. ഇപ്പോള്‍ ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് വീട്ടമ്മ. ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി വീട്ടമ്മ പറഞ്ഞു.
മരുന്ന് കഴിച്ച് തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ചതായും യുവതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പറഞ്ഞു.
കോഴിക്കോട് നാദാപുരത്തെ റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു സംഭവം. വീട്ടമ്മയുടെ പരാതിയില്‍ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ സാധനം വാങ്ങാന്‍ എത്തിയ വീട്ടമ്മയെ ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തെന്ന് ആരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റ് ജീവക്കാര്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ആയിരിന്നു.