KeralaNewsRECENT POSTSTop Stories
റോങ് സൈഡിലൂടെ വന്ന കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് കൊടുക്കാതെ യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
റോങ് സൈഡിലൂടെ വന്ന കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് നല്‍കാതെയിരിക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പെരുമ്പാവൂര്‍ ഇരിങ്ങോല്‍കാവ് സ്വദേശി സൂര്യ മനീഷാണ് വീഡിയോയിലെ നായിക.
സൂര്യ തന്റെ വീട്ടിലേക്ക് പോകും വഴി, എതിര്‍ ദിശയില്‍ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ഓവര്‍ ടേക്ക് ചെയ്ത് സൂര്യയുടെ വാഹനത്തിനു നേരെ വരുന്നത്. എന്നാല്‍, സൂര്യ തന്റെ വാഹനം പിന്നോട്ടെടുക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് സൈഡ് തെറ്റിച്ചു വന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം മാറ്റി എടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News