CrimeHome-bannerKeralaNewsRECENT POSTS
കാസര്‍ഗോഡ് യുവതിയെ കൊന്ന് പുഴയില്‍ താഴ്ത്തിയതായി സംശയം; പോലീസ് തെരച്ചില്‍ നടത്തുന്നു
ചന്ദ്രഗിരി: കാസര്‍ഗോഡ് യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി സംശയത്തെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുന്നു. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിലാണ് സംഭവം. പ്രമീള എന്ന യുവതിയെയാണ് കാണാതായത്.
യുവതിയെ ഭര്‍ത്താവ് തന്നെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പ് ഭര്‍ത്താവ് സില്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് സില്‍ജോയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകമാണോയെന്ന് പോലീസിന് സംശയമുണ്ടായത്. സില്‍ജോ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News