KeralaNewsRECENT POSTS
ഉത്സവം കാണുന്നതിനിടെ ഫോണ്‍ വന്നു; ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ യുവതി കിണറ്റില്‍ വീണു, രക്ഷകനായത് അതേ ഫോണ്‍!
മലപ്പുറം: ബന്ധുവീട്ടില്‍ ഉത്സവം കാണാനെത്തിയ യുവതി മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ കിണറ്റില്‍ വീണു. മലപ്പുറം തിരുനാവായയിലായിരുന്നു സംഭവം.
വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാനാണ് എടക്കുളം സ്വദേശിയായ യുവതി ബന്ധുവീട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു.
കിണറ്റിലകപ്പെട്ട യുവതി ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് യുവതിയെ കരയ്ക്കെത്തിച്ചത്. വെള്ളമുള്ള കിണറായിരുന്നുവെങ്കിലും യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News