‘ചേട്ടാ, ഞാന്‍ കാമുകനൊപ്പം പോകുന്നു’ ഗല്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും പിടിയില്‍
കൊല്ലം: കുളത്തൂപ്പുഴയില്‍ ഗള്‍ഫിലുളള ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ മറ്റൊരാളോടൊപ്പം പോകുന്നതായി അറിയിച്ച് കുട്ടികളെ ഉപേക്ഷിച്ച ശേഷം ആഡംബര ഹോട്ടലില്‍ കഴിഞ്ഞ യുവതിയും കാമുകനും പിടിയില്‍. കുളത്തൂപ്പുഴയില്‍ വ്യാപാരസ്ഥാപനം നടത്തിയിരുന്ന യുവാവും കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര സ്വദേശിയായ യുവതിയുമാണ് പിടിയിയിലായത്. ഒന്നരയും അഞ്ചും വയസുളള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി യുവാവിനൊപ്പം പോയത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് ദിവസങ്ങളായുളള അന്വേണത്തിലാണ് ആലപ്പുഴയിലെ ആംഡംബര റിസോള്‍ട്ടില്‍ മുറിയെടുത്ത് കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കുടുക്കിയത്.
>p>പോലീസ് പിന്‍തുടരുന്നതറിഞ്ഞ് കീഴടങ്ങാന്‍ സന്നദ്ധത അറിയിക്കുകയും തന്ത്രത്തില്‍ പോലീസ് വിളിച്ച് വരുത്തകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഗള്‍ഫിലുണ്ടായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു. കുടുംബത്തോടൊപ്പം കഴിയാതെ കുളത്തൂപ്പുഴ ജംഗ്ഷനില്‍ വാടക വീടെടുത്തായിരുന്നു യുവതി കാമുകനുമായി അടുപ്പം കൂടിയിരുന്നത്. പലതവണ ബന്ധുക്കള്‍ വിലക്കിയിട്ടും യുവതി രഹസ്യബന്ധം തുടരുകയും ഒടുവില്‍ കുട്ടികളെ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.