നെടുമങ്ങാട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ പ്രവാസിയായ നസീറിന്റെയും കൊല്ലംകാവ് മനാറുല്‍ദുഗ സ്‌കൂളിലെ അധ്യാപികയായിരുന്ന ഷാമിലയുടെയും മകള്‍ ഫാത്തിമയാണ് മരിച്ചത്. 23 വയസായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
നാട്ട് ചികിത്സാവിഭാഗം ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥയാണ് ഫാത്തിമ. തിങ്കളാഴ്ച രാത്രി ആഹാരം കഴിക്കവെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഏട്ടേ മുക്കാലോടെ മരിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം വാളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News