കോഴിക്കോട്:കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
ആരോപണവിധേയനായ സിഐക്കെതിരെ നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ മൊഫിയയുടെ മരണത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടില്ല. പരിശോധിച്ചുവരികയാണ്.
സ്ത്രീവിരുദ്ധമായ സമീപനം പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത് പോലീസ് സംവിധാനത്തേയും ബാധിക്കുന്നു. ലിംഗനീതി സംബന്ധിച്ച പരിശീലനം പോലീസുകാർക്ക് കൊടുക്കണമെന്ന നിർദേശം കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News